ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്നു മാറ്റണം; ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്

ലഖ്‌നൗ: ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദ് പരിഷത്ത് രംഗത്ത്. ന്യൂസ് 18നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അലഹാബാദിന് പ്രയാഗ് രാജ് എന്നു പേരുമാറ്റാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് പേരുമാറ്റണമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ ആവശ്യപ്പെട്ടു.

ദീപാവലിയോട് അനുബന്ധിച്ച് നടത്തുന്ന ദീപുത്സവില്‍ വച്ച് ഫൈസാബാദിന്റെ പുനര്‍നാമകരണം പ്രഖ്യാപിക്കണമെന്നും സര്‍ക്കാരിനോട് ശര്‍മ അഭ്യര്‍ഥിച്ചു. അടുത്തിടെയാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റി ഉത്തരവിറക്കിയത്.

Exit mobile version