നായയുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തി യുവാവ്; ട്രെയിൻ വേഗത കുറച്ച് ലോക്കോ പൈലറ്റ്; കൈയ്യടിച്ച് ജനങ്ങൾ

എല്ലാ ജീവനുകളും മനുഷ്യ ജീവനോളം തന്നെ വില കൽപ്പിക്കണമെന്ന വലിയ സന്ദേശം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഒരു നായയുടെ ജീവൻ രക്ഷിക്കാൻ ഒരു യുവാവ് കാണിച്ച സാഹസവും ആ സ്നേഹത്തിന് പിന്തുണയുമായി യാത്രക്കാരും ട്രെയിനിന്റെ ലോക്കോ പൈലറ്റും എത്തിയ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ ഭരിക്കുന്നത്.

മുംബൈയിൽ നിന്നുള്ളതാണ് ഈ നന്മയുടെ വിഡിയോ. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് ഒരു നായ ട്രാക്കിലും ഫ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയത്. എങ്ങോട്ട് ഓടണമെന്ന് അറിയാതെ നായ പ്രതിസന്ധിയിൽ ആയപ്പോൾ, യാത്രക്കാരനായ ഒരു യുവാവ് ട്രാക്കിലേക്ക് ചാടിയിറങ്ങിയാണ്രക്ഷകൻ ആവൻ ശ്രമിച്ചത്.

ഈ സമയം സ്റ്റേഷനിലേക്ക് ട്രെയിനും എത്തി. മുന്നിലെ രക്ഷാദൗത്യം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വേഗം പരമാവധി വേഗത കുറച്ച് യുവാവിന്റേയും നായയുടെയും ജീവൻ കാക്കുകയായിരുന്നൂ.

also read-വേദനയിൽ ആണ്, ഇത് അവസാനത്തെ ശസ്ത്രക്രിയ ആകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് ശുഐബ് അക്തർ

ഒടുവിൽ നായയെ എടുത്ത് ഫ്ലാറ്റ്ഫോമിലേക്ക് കയറ്റിയ ശേഷമാണ് യുവാവ് ട്രാക്കിൽ നിന്നും കയറിയത്. വിഡിയോ കാണാം.

Exit mobile version