‘മദ്യപാനം നിർത്താൻ യുവാക്കൾ കഞ്ചാവും ഭാംഗും ശീലമാക്കൂ, ഇതിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കാം’ ബിജെപി എംഎൽഎയുടെ വാക്കുകൾ വിവാദത്തിൽ

Chhattisgarh BJP MLA | Bignewslive

റായ്പൂർ: മദ്യപാനാസക്തി കുറക്കാൻ യുവാക്കൾ കഞ്ചാവും ഭാംഗും ശീലമാക്കൂവെന്ന ഉപദേശവുമായി ഛത്തീസ്ഗഢിലെ മസ്തൂരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഡോ. കൃഷ്ണമൂർത്തി ബന്ദി. കഞ്ചാവ് ഉപയോഗിക്കുന്നവർ താരതമ്യേന മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്നും എംഎൽഎ പറയുന്നു.

തകർന്ന റോഡിലെ കുഴിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ താറാവിന്റെ നീരാട്ട്; കൗതുക കാഴ്ച മണിയൻപാറ-ചെമ്പൻകുഴി റോഡിൽ

എംഎൽഎയുടെ പരാമർശം വിവാദത്തിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഛത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മർവാഹി ജില്ലയിൽ ഒരു പരിപാടിക്കിടെയാണ് എം.എൽ.എ ഡോ. കൃഷ്ണമൂർത്തി ബന്ദി വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ പ്രതികരണവുമായി ഭരണകക്ഷിയായ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തി.

തങ്ങളുടെ ഒരു ജനപ്രതിനിധിക്ക് എങ്ങനെ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പി ഉത്തരം പറയേണ്ടിവരുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രസ്താവന വിവാദമായതോടെ ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരിക്കൽ ഞാൻ നിയമസഭയിലും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും ഡോ. കൃഷ്ണമൂർത്തി ബന്ധി വിശദീകരിച്ചു.

Exit mobile version