തകർന്ന റോഡിലെ കുഴിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ താറാവിന്റെ നീരാട്ട്; കൗതുക കാഴ്ച മണിയൻപാറ-ചെമ്പൻകുഴി റോഡിൽ

കോതമംഗലം: തകർന്ന റോഡിലെ കുഴിയിൽ നിറഞ്ഞു കിടക്കുന്ന താറാവിന്റെ നീരാട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. നേര്യമംഗലത്തിനടുത്ത് മണിയൻപാറ-ചെമ്പൻകുഴി റോഡിലാണ് ഏറെ കൗതുകകരമായ ഈ കാഴ്ച. താറാവിന്റെ കുളി നാട്ടുകാരിൽ അമ്പരപ്പും കൗതുകവും ഉണർത്തി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പൻ കുഴിയിൽ ഇറങ്ങിയാണ് താറാക്കുളി നടന്നത്.

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി : അന്വേഷണമാരംഭിച്ചു

അതിനിടെ ഇരയെയും കിട്ടി. അതും കൊത്തിത്തിന്നു. ഇത് കണ്ടവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിലും പങ്കുവെച്ചു. ഇതോടെയാണ് റോഡിന്റെ ദയനീയ സ്ഥിതി ചർച്ചയായത്. റോഡിന് രണ്ടുപ്രാവശ്യമായി ഏഴുകോടി രൂപ അനുവദിച്ചതായി കാട്ടി ബോർഡ് വച്ചിട്ടുണ്ട്. അതല്ലാതെ റോഡ് പണി നടത്താറില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നേര്യമംഗലം മുതൽ നീണ്ടപാറ വരെ എട്ടുകിലോമീറ്റർ റോഡ് തകർന്നിട്ട് വർഷങ്ങളായി. സാധാരണ വാഹനങ്ങൾക്ക് ഈ റോഡിലൂടെ കടന്നുപോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. റോഡിലെ കുഴിയിൽചാടി നിരവധി ഇരുചക്രവാഹനങ്ങൾ മറിയുന്നതായും നാട്ടുകാർ പറയുന്നു. ഇതിനൊരു പരിഹാരമുണ്ടാകണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

Exit mobile version