ദിലീപിന്റെ സുഹൃത്തായ ജി ശരത്തിനെ പ്രതി ചേർത്തു; സാക്ഷിയായി കാവ്യയും മഞ്ജുവും ബാലചന്ദ്രകുമാറും സാക്ഷികളായി അനുബന്ധ കുറ്റപത്രം

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് ചോർത്തിയെന്നാരോപിച്ചു ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ അടക്കമുള്ള പല തെളിവുകളും പോലീസിനു വീണ്ടെടുക്കാൻ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായും കുറ്റപത്രം ആരോപിക്കുന്നു.

ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടെന്നും സംശയം ഉന്നയിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു എം പൗലോസാണു 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തി 1500 പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.

ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തു കുറ്റകൃത്യം നടപ്പിലാക്കിയ ഒന്നാം പ്രതി പൾസർ സുനിയുടെ പക്കൽ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ എട്ടാം പ്രതി ദിലീപിനു ദൃശ്യങ്ങൾ ലഭിച്ചതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി ശരത്തിനെയും പ്രതി ചേർത്തിട്ടുണ്ട്. ഈ സംഭവത്തിന് സംവിധായകൻ പി ബാലചന്ദ്രകുമാറാണു മുഖ്യസാക്ഷി.

ALSO READ- കാണാതായ മകനെ തിരഞ്ഞ് മൂന്നാം ദിവസം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തി; അപ്രതീക്ഷിതമായി മുന്നിലെത്ത് മകനും കടത്തിക്കൊണ്ടുപോയ ആളും; പിടിയിൽ

ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, മുൻഭാര്യ മഞ്ജു വാര്യർ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ടെന്നാണു പുറത്തുവന്ന സൂചനകൾ. ഹാക്കർ സായ് ശങ്കർ, പൾസർ സുനിയുടെ മാതാവ് ശോഭന എന്നിവരും സാക്ഷികളാണ്. തെളിവു നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്ന അഭിഭാഷകരെ പ്രതിയായോ സാക്ഷിയായോ ഉൾപ്പെടുത്തിയിട്ടില്ല.

Exit mobile version