ഗര്‍ഭിണിയുടെ ദേഹത്ത് കൂടി ട്രക്ക് കയറിയിറങ്ങി : കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് അത്ഭുതകരമായി പുറത്തുവന്നു

Accident | Bignewslive

ആഗ്ര : അപകടത്തില്‍ ട്രക്ക് കയറിയിറങ്ങി മരിച്ച എട്ട് മാസം ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് അത്ഭുതകരമായി പുറത്തു വന്നു. യുപിയിലെ ഫിറോസാബാദില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുഞ്ഞിന്റെ നില തൃപ്തികരമാണ്.

നര്‍ഖി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബാര്‍താര ഗ്രാമത്തിലാണ് അപകടമുണ്ടായത്. ആഗ്ര സ്വദേശിയായ കാമിനിയും(26) ഭര്‍ത്താവ് രാമുവും ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. എതിരെ വരുന്ന കാറിലിടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ രാമുവിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് കാമിനി റോഡിലേക്ക് വീഴുകയും പാഞ്ഞ് വന്ന ട്രക്ക് ദേഹത്ത് കൂടി കയറിയിറങ്ങുകയുമായിരുന്നു.

Also read : ‘ദലിതനായതില്‍ വിവേചനം നേരിടുന്നു’ : യോഗി സര്‍ക്കാരില്‍ നിന്ന് ജലവിഭവ മന്ത്രി രാജി വച്ചു

അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. രാമുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version