ഐടി കമ്പനി സഹപ്രവർത്തകർക്കൊപ്പം ഊട്ടിയിലേക്ക് ഉല്ലാസയാത്ര വന്ന യുവതി പുഴയിൽ വീണുമരിച്ചു; കണ്ണീർ

ഊട്ടി: ബംഗളൂരുവിൽ ജോലിചെയ്യുന്ന ഐ.ടി. കമ്പനിയിൽനിന്ന് സഹജീവനക്കാരോടൊപ്പം ഊട്ടിയിലേക്ക് ഉല്ലാസയാത്ര വന്ന യുവതി കല്ലട്ടി പുഴയിൽ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ കട്ട വിനീത സൗത്രിയാണ് മരിച്ചത്. 26 വയസായിരുന്നു.

എട്ടുപേരെത്തി; വീഡിയോ എടുക്കാൻ രണ്ടു പേർ; ലുലു മാളിലെ നമസ്‌കാരം 18 സെക്കന്റിൽ; നമസ്‌കാരം അറിയാത്തവരെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

കമ്പനിയിലെ ഒൻപതംഗ സംഘമാണ് കഴിഞ്ഞ ദിവസം ഉല്ലാസ യാത്രയ്ക്കായി ഊട്ടിയിൽ എത്തിയത്. തുടർന്ന് ഇവർ കല്ലട്ടിയിലെ ഒരു കോട്ടേജിൽ മുറിയെടുത്തു. ശനിയാഴ്ച വൈകീട്ട് കല്ലട്ടി ചുരത്തിലെ ഇരുപതാം വളവിനോട് ചേർന്നുള്ള പുഴയോരത്ത് ഉല്ലസിക്കവെ യുവതി പുഴയിലേക്ക് വഴുതി വീഴുകയായിരുന്നു.

അഗ്നിശമനസേന തിരച്ചിൽ നടത്തിയെങ്കിലും വിനീത സൗത്രിയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രിയായതോടെ തെരച്ചിൽ നിർത്തി. ഞായറാഴ്ച രാവിലെ വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽനിന്ന് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, പുതുമന്ത് പോലീസ് കേസെടുത്തു.

Exit mobile version