ജമ്മു കാശ്മീരില്‍ സുരക്ഷ സേന നാലു തീവ്രവാദികളെ വധിച്ചു

കഴിഞ്ഞ ഒരു ദിവസത്തിനിടെ പുല്‍വാമയിലുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് നാലു പേരെയും വധിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ പുല്‍വാമയിലുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

Exit mobile version