വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകി പോലീസ് കോൺസ്റ്റബിൾ; നിറകൈയ്യടികളുമായി സോഷ്യൽ മീഡിയ, വിഡിയോ

offering mango | Bignewslive

വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകുന്ന പൊലീസ് കോൺസ്റ്റബിളിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് മനസ് നിറയ്ക്കുന്ന വീഡിയോ എത്തുന്നത്.

17 വയസുവരെ എല്ലാവരുടേയും പരിഹാസം ഏറ്റുവാങ്ങി ജീവിതം; അപകടസാധ്യത ഏറെ ഉണ്ടായിട്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി; വേദന പങ്കുവെച്ച് ഋഷിരാജ് സിങ്

ഒരു പൊലീസുകാരൻ ജീപ്പിലിരിക്കുന്നതും ഒരു കുരങ്ങിനും അതിന്റെ കുഞ്ഞിനും ഭക്ഷണം നൽകാനായി മാമ്പഴം അരിയുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് അത് കുരങ്ങന് കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുരങ്ങൻ സന്തോഷത്തോടെ മാമ്പഴം ആസ്വദിച്ച് കഴിക്കുന്നുമുണ്ട്.

അതിനു ശേഷം പൊലീസുകാരൻ അൽപം മാറി ഇരിക്കുന്ന ഒരു കുരങ്ങിനും കൂടി മാമ്പഴം അരിഞ്ഞു കൊടുക്കുന്നത് കാണുന്നുണ്ട്. ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്മെന്റ് ആണ് രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ കാണുന്ന മോഹിത് എന്ന പൊലീസുകാരനെ പോലീസ് ഡിപ്പാർട്ട്മെന്റ് അഭിനന്ദിക്കുകയും ചെയ്തു.

ശേഷം, ഡിപ്പാർട്ട്‌മെന്റിന് മറുപടി പറഞ്ഞ് കോൺസ്റ്റബിൾ മോഹിതും രം?ഗത്തെത്തി. തനിക്ക് ഇത്തരമൊരു പരി?ഗണ നൽകിയതിനു നന്ദി പറയുന്നു എന്നും എല്ലാ സ്‌നേഹവും അറിയിക്കുന്നു എന്നും അദ്ദേഹം മറുപടിയായി കുറിച്ചു.

Exit mobile version