500 രൂപ പിഴ അടപ്പിച്ചു : പോലീസ് സ്റ്റേഷന്റെ ഫ്യൂസ് ഊരി ലൈന്‍മാന്‍

ബറേലി : ബൈക്കിന്റെ രേഖകള്‍ കൈവശമില്ലാത്തതിന് പിഴയടപ്പിച്ച പോലീസിനോട് പ്രതികാരം ചെയ്ത് യുപിയിലെ ലൈന്‍മാന്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷന്റെ ഫ്യൂസ് ഇയാള്‍ ഊരിയാണ് ഭഗവാന്‍ സ്വരൂപ് എന്ന ലൈന്‍മാന്‍ പകരം വീട്ടിയത്.

ഹര്‍ദാസ്പൂര്‍ പോലീസ് സ്‌റ്റേഷന്റെ കണക്ഷനാണ് സ്വരൂപ് വിച്ഛേദിച്ചത്. ബൈക്കില്‍ യാത്ര ചെയ്യവേ ചെക്ക്‌പോസ്റ്റില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മോദി സിംഗ് സ്വരൂപിന്റെ വണ്ടി തടഞ്ഞ് നിര്‍ത്തുകയും വണ്ടിയുടെ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് രേഖകള്‍ വണ്ടിയിലുണ്ടായിരുന്നില്ല. താമസ സ്ഥലത്ത് ചെന്ന് രേഖകള്‍ എടുത്ത് കൊണ്ട് വരാമെന്ന് പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന പോലീസുകാരന്‍ 500 രൂപ സ്വരൂപിനെക്കൊണ്ട് പിഴയടപ്പിച്ചു.

Also read : ക്രിസ്റ്റ്യാനോയ്‌ക്കെതിരായ പീഡന പരാതി തള്ളി യുഎസ് കോടതി

ഇതിന് പ്രതികാരമായാണ് സ്വരൂപ് സ്റ്റേഷന്റെ ഫ്യൂസ് ഊരിയത്. വൈദ്യുതി വകുപ്പിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചായിരുന്നു തീരുമാനം. പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി വിതരണത്തിന് മീറ്റര്‍ ഇല്ലെന്നും അതിനാല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സ്വരൂപിന്റെ വിശദീകരണം.

Exit mobile version