ലഘുഭക്ഷണവും ചായയും പിന്നെ മതിയെന്ന് പറഞ്ഞു; നോമ്പാണെന്ന് മനസിലാക്കിയ പാൻട്രി ജീവനക്കാരൻ ട്രെയിനിൽ ഇഫ്താർ ഒരുക്കി; സ്‌നേഹത്തിന്റെ കഥ പറഞ്ഞ് യാത്രികൻ

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ സ്‌നേഹത്തിന്റെ ഊഷ്മളത നിറച്ച് ട്രെയിൻ യാത്രികന്റെ കുറിപ്പ്. തനിക്ക് റമസാൻ ഉപവാസമാണെന്ന് മനസിലാക്കിയ ട്രെയിനിലെ പാൻട്രി ജീവനക്കാരൻ ഇഫ്താർ ഒരുക്കിയതിനെ കുറിച്ചാണ് യാത്രികന്റെ കുറിപ്പ്.

ALSO READ- കിടപ്പാടം ജപ്തി ഭീഷണിയിൽ, 12 സെന്റ് സ്ഥലം ചുളുവിലയ്ക്ക് വാങ്ങാൻ ഇടനിലക്കാർ, തളരാതെ നറുക്കെടുപ്പ് നടത്തി ഹരിദാസ്; 1000 രൂപയുടെ 3000 കൂപ്പണുകൾ വിൽപ്പനയ്ക്ക്

യാത്രയ്ക്കായി ഹൗറ ശതാബ്ദി എക്സ്പ്രസിൽ കയറിയ തനിക്ക് നോമ്പുതുറ ഒരുക്കിയ റെയിൽവേയ്ക്കും പ്രസാദ് എന്ന പാൻട്രി ജീവനക്കാരനും നന്ദി പറഞ്ഞുള്ള ഷാനവാസ് അക്തർ എന്നയാളുടെ പോസ്റ്റാണ് വൈറലാകുന്നത്.

ഷാനവാസ് അക്തർ എന്ന യാത്രക്കാരൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

‘ഹൗറ ശതാബ്ദിയിൽ കയറിയ ഉടനെ എനിക്ക് എന്റെ ലഘു ഭക്ഷണങ്ങൾ ലഭിച്ചു. താൻ ഉപവാസത്തിലാണെന്നും ചായ കുറച്ച് കഴിഞ്ഞ് കൊണ്ടുവന്നാൽ മതിയെന്നും ലഘുഭക്ഷണവുമായി വന്ന പാൻട്രി ജോലിക്കാരനോട് ഞാൻ പറഞ്ഞു. നിങ്ങൾക്ക് നോമ്പാണോ എന്ന് ചോദിച്ച് അദ്ദേഹം ഉറപ്പ് വരുത്തി. ഞാൻ അതേയെന്ന് മറുപടി നൽകി. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഇഫ്താറുമായി വന്നു. ഇഫ്താർ കൊണ്ടുവന്നയാളുടെ പേര് പ്രസാദ് എന്നായിരുന്നു.’

Exit mobile version