വയറു നിറയുവോളം ഭക്ഷണം തരും, ഒപ്പം വാത്സല്യവും’ ആകെ ചെലവ് 50 രൂപ, അറിയണം പ്രായം ഏറെ പിന്നിട്ടിട്ടും അധ്വാനിക്കുന്ന ഈ വൃദ്ധ ദമ്പതികളെ

Elderly couple | Bignews Live

പാചകം പലർക്കും പാഷനാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപെടുന്നവരും കുറവല്ല. ഇപ്പോൾ പാചകം എന്ന കലകൊണ്ട് ജീവിതവരുമാനം കണ്ടെത്തുന്ന വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

രണ്ട് വയസുകാരന്‍ ടിക്കറ്റ് എടുത്തു; വാപ്പച്ചിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യം

അമ്പതു രൂപയ്ക്ക് വയറു നിറയുവോളം ഭക്ഷണം തരുകയാണ് ഈ ദമ്പതികൾ. കർണാടകയിൽ നിന്നാണ് വൃദ്ധ ദമ്പതികളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അമ്പതു രൂപയ്ക്ക് ആവോളം ഭക്ഷണം നിറയുകയാണ് ഇവർ തങ്ങളുടെ ഹോട്ടലിലൂടെ. ഒപ്പം വാത്സല്യവും ചൊരിയുന്നുണ്ട്.

വർഷങ്ങളുടെ പഴക്കമുള്ള ഭക്ഷണ പാരമ്പര്യവും ഇവിടെ ഉണ്ട്. 1951ലാണ് ഇവർ ഹോട്ടൽ ബിസിനസ്സ് ആരംഭിക്കുന്നത്. ഇപ്പോഴും പ്രായം വകവെക്കാതെ സജീവമായി വിളമ്പാനും ഇവർ മുന്നിൽ തന്നെ ഉണ്ട്. പ്രായം ഏറെ പിന്നിട്ടിട്ടും അധ്വാനിക്കുന്ന ഈ ദമ്പതികൾ മറ്റുള്ളവർക്ക് മികച്ച മാതൃകയാവുകയാണ്.

രക്ഷിത് റായ് എന്ന ഫുഡ് ബ്ലോ​ഗറാണ് ഇരുവരെയും സോഷ്യൽ മീഡിയയിലൂടെ പരിചയപെടുത്തിയത്. ഹോട്ടൽ ​ഗണേഷ് പ്രസാദ് എന്ന പേരിലുള്ള വൃദ്ധ ​ദമ്പതികളുടെ ഹോട്ടൽ സന്ദർശിച്ചപ്പോഴുള്ള അനുഭവം വാക്കുകൾക്ക് അതീതമാണെന്ന് രക്ഷിത് പറയുന്നു.

വൈകാരിക അനുഭവം കൂടി പങ്കുവെച്ച ഇടമാണ് അതെന്നും രുചികരമായ ഹോംലി മീൽസ് കിട്ടുന്ന സ്ഥലമാണെന്നും രക്ഷിത് വിഡിയോയിൽ പറയുന്നു. പ്രായം വെറും നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന വൃദ്ധ ദമ്പതികളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.

Exit mobile version