‘ഞാൻ പോകുന്നു…. നീ സുഖമായി ഇരിക്കുക… ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക’ അവസാനമായി ഭാര്യയോടായി സതീഷ് കുറിച്ചത്, നോവുന്ന സന്ദേശം

Wife lover | Bignewslive

ഭോപ്പാൽ : ‘ഞാൻ പോകുന്നു…. നീ സുഖമായി ഇരിക്കുക… ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക’ ഇത് ഭാര്യക്ക് 35കാരനായ യുവാവ് ജീവനൊടുക്കും മുൻപ് അയച്ച സന്ദേശമാണ്. മധ്യപ്രദേശിലെ ഹർദയിലെ വീട്ടിലാണ് ഛിന്ദ്വാര സ്വദേശിയും എംപിയിലെ ഹർദയിൽ താമസക്കാരനുമായ സതീഷ് ബിജാഡെ തൂങ്ങി മരിച്ചത്.

ജോലി ചെയ്ത് കൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു: പൊള്ളലേറ്റ 23കാരിയുടെ നില ഗുരുതരം

മരിക്കുന്നതിന് മുമ്പ് ഇയാൾ ഭാര്യക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. ഹൃദയം നുറുങ്ങുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും കണ്ണുകൾ നിറക്കുകയാണ്. 2020 ജൂണിൽ സമോത തിലവാരിയെ ഇയാൾ വിവാഹം ചെയ്തിരുന്നു.

ബിടെക് ബിരുദധാരിയായ സതീഷ് കുറച്ചുകാലമായി തൊഴിൽരഹിതനായിരുന്നു. ഭാര്യ ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ, വിവാഹശേഷം ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

ഏപ്രിൽ 16 ന് യുവതി ഡ്യൂട്ടിക്കായി രഹത്ഗാവിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്, ഈ സമയം സതീഷ് വീട്ടിൽ തനിച്ചായിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ ഭർത്താവിന്റെ സന്ദേശങ്ങൾ വായിച്ച് അയാളെ വിളിക്കാൻ ശ്രമിച്ചു.

തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.

Exit mobile version