പുരയിടത്തിൽ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു; ഞെട്ടൽ

ദിബ്രുഘട്ട്: അഞ്ചുവയസുകാരനെ കുത്തികൊലപ്പെടുത്തിയ പ്രതിയെ മർദ്ദിച്ച് അവശനാക്കി ജീവനോടെ കത്തിച്ചു. ആസാമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്‌മോരിയ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ധോലാജാൻ എസ്റ്റേറ്റിൽ താമസിക്കുന്ന ഉജ്ജ്വൽ മുരെയെന്ന കുട്ടിയെ പ്രദേശവാസി തന്നെയായ സുനിൽ താന്തി കഴുത്തറുത്ത് കൊന്നത്.

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തിൽ കയറി കളിക്കുകയായിരുന്നു. ഇതുകണ്ട് പ്രകോപിതനായ സുനിൽ കുട്ടികളോട് ദേഷ്യപ്പെടുകയും പിന്നാലെ അഞ്ചുവയസ്സുകാരനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.

കുട്ടി കൊല്ലപ്പെട്ട വിവരമറിഞ്ഞ നാട്ടുകാരും എസ്റ്റേറ്റിലെ തൊഴിലാളികളും രോഷാകുലരാവുകയും പ്രതിയായ സുനിലിനെ അന്വേഷിച്ചിറങ്ങുകയുമായിരുന്നു. തൊഴിലാളികളെ കണ്ട സുനിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരക്കിലോമീറ്ററോളം ദൂരം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് ജീവനോടെ കത്തിച്ചത്.

ALSO READ- പാകിസ്താൻ ചാരസംഘടനകൾ സുന്ദരികളെ ഉപയോഗിച്ച് ഹണിട്രാപ് ഒരുക്കും; ജാഗ്രത പുലർത്തണമെന്ന് പോലീസുകാരോട് ഡിജിപി അനിൽകാന്ത്

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദിബ്രുഘട്ട് എസ്പി ശ്വേതാങ്ക് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത് പോലീസെത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version