‘തിരിച്ചു വന്നിരിക്കുന്നത് മോഡിജിയുടെ മകനാണ്, എന്റെ മകനല്ല; യുക്രൈനില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് നന്ദി’; കണ്ണീരണിഞ്ഞ് സുമിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ്

ന്യൂഡല്‍ഹി: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗ വിജയകരമായി പൂര്‍ത്തിയാവുകയാണ്. കടുത്ത ആശങ്കയിലായിരുന്ന സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. പോളണ്ടില്‍ നിന്നു എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വിദ്യാര്‍ത്ഥികളുടെ അടുത്ത സംഘവും ഡല്‍ഹിയിലെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ ദൗത്യം ഏതാണ്ട് പൂര്‍ത്തിയാകും. യുക്രൈനിലെ പല നഗരങ്ങളിലും കുടുങ്ങിയ
18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്.

അതേസമയം, തന്റെ മകനെ സുരക്ഷിതമായി എത്തിച്ചതിന് നന്ദി പറയുന്ന അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. കശ്മീരില്‍ നിന്നുള്ള സഞ്ജയ് പണ്ഡിത എന്നയാളാണ് സുമിയില്‍ കുടുങ്ങിപ്പോയ മകനെ രക്ഷിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നത്.

അദ്ദേഹത്തിന്റെ മകന്‍ ധ്രുവ് ആണ് സുമിയില്‍ നിന്നും സുരക്ഷിതമായി ഡല്‍ഹിയിലെത്തിയത്. മനെ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു സഞ്ജയ് വികാരഭരിതനായത്.


തിരിച്ചുവന്നിരിക്കുന്നത് എന്റെ മകനല്ല, അവന്‍ മോഡിജയുടെ മകനാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. യുക്രൈനിലെ യുദ്ധ സാഹചര്യത്തില്‍ മകന്റെ കാര്യത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്റെ മകനെ സുരക്ഷിതമായെത്തിച്ചതിന് ഞാന്‍ കേന്ദ്ര സര്‍ക്കാറിനോട് നന്ദി പറയുന്നെന്ന് സഞ്ജയ് പറയുന്നു.

ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും സുരക്ഷിത ഇടനാഴി ഒരുക്കിയതുമാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി അതിര്‍ത്തിയിലെത്തിക്കാനും, അവിടെ നിന്ന് നാട്ടിലെത്തിക്കാനും തുണയായത്.

Exit mobile version