നിയമം ലംഘിച്ച് തെറ്റായ ദിശയിലൂടെ പാഞ്ഞടുത്ത ബസിനെതിരെ ബൈക്ക് യാത്രികന്റെ ഒറ്റയാള്‍ പോരാട്ടം..! റിയല്‍ ഹീറോയിസത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബംഗളൂരു: ബസുകളുടെ മത്സര ഓട്ടം ഇത് പുത്തരിയല്ല. അങ്ങനെ ഓട്ടത്തിനിടയ്ക്ക് ആരും നിയമങ്ങള്‍ പാലിക്കാറില്ല എന്നതും വാസ്തവമാണ്. അത്തരത്തില്‍ എതിര്‍ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബംഗളൂരു മെട്രേപോളിറ്റണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് വണ്‍വേയിലൂടെ നിയമം ലംഘിച്ച് പാഞ്ഞെത്തിയത്. എന്നാല്‍ എതിര്‍ ദിശയില്‍ ബസ് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് യുവാവ് ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തി.

എന്നാല്‍ ബസ് ജീവനക്കാര്‍ ബൈക്ക് യാത്രികനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നോട്ട് എടുക്കാതെ വിടില്ലെന്നാണ് ബൈക്കര്‍ പറയുന്നത്. ട്രാഫിക് നിയമം പാലിക്കാനുള്ളതാണെന്നും അത് എല്ലാവരും പാലിക്കണമെന്നുമാണ് ബൈക്ക് യാത്രികന്‍ പറയുന്നത്. ബൈക്ക് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Exit mobile version