മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

സികാർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതികൾ ജീവിതം പോലും അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഈ കാലത്ത് ഏറെ വ്യത്യസ്തരായി ഈ ഭർതൃമാതാവും മരുകമളും. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചാവിഷയം. മകൻ മരിച്ചപ്പോഴും മരുമകളെ ചേർത്തുപിടിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് കമലാദേവി എന്ന ഈ ഭർതൃമാതാവ്.

രാജസ്ഥാനിലെ സികാറിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ് സുനിതയുടെ ഭർത്താവ് ശുഭം മരിച്ചത്. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കിർഗിസ്ഥാനിൽ എംബിബിഎസ് പഠനത്തിനായി പോയ ശുഭം ആറുമാസം പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയായിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ചാണ് ശുഭം മരിച്ചത്.

also read- ‘ബ്രോ ഡാഡി’ ചെയ്തതിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ പൃഥ്വിരാജിനോട് ഒമർ ലുലു

എന്നാൽ മകൻ മരിച്ചതോടെ മരുമകളെ അവരുടെ വീട്ടിലേക്ക് മടക്കി അയയ്ക്കുന്നതിന് പകരം കമലാ ദേവി മരുമകളെ ചേർത്തുപിടിക്കുകയായിരുന്നു. സർക്കാർ സ്‌കൂളിലെ അധ്യാപികയായ കമലാ ദേവി മരുമകൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. സുനിതയെ പഠിപ്പിച്ച് പിജിയും ബിഎഡും പൂർത്തീകരിപ്പിച്ച കമലാദേവി എല്ലാ പിന്തുണയുമായി കൂടെ നിന്നു.

പിന്നീട് വിദ്യാഭ്യാസം പൂർത്തിയാക്കിയ സുനിത അധ്യാപികയായി തന്നെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മകൻ മരിച്ചിട്ടും സുനിതയെ അഞ്ചുവർഷവും കമലാദേവി മകളെപ്പോലെ കൂടെനിർത്തി സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. ഒടുവിൽ ഉദ്യോഗസ്ഥയായ മരുമകൾക്കായി ജീവിതപങ്കാളിയെ കണ്ടെത്താനും കമലാദേവി തന്നെ മുന്നിൽ നിന്നു.

ഭോപ്പാലിൽ ഓഡിറ്ററായ മുകേഷാണ് സുനിതയെ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത്. ആഡംബരത്തിനൊന്നും ഒട്ടും കുറവു വരുത്താതെ ആഘോഷമായാണ് കമലാദേവി മരുമകളുടെ വിവാഹവും നടത്തിയത്. മാത്രമല്ല സ്ത്രീധനത്തോട് കടുത്ത എതിർപ്പുള്ള കമലാദേവി തന്റെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും വീണ്ടും വിവാഹം നടത്തിയപ്പോഴും സ്ത്രീധനത്തെ നിഷേധിച്ചിരുന്നു.

also read- അസ്വസ്ഥതകൾ മാറാതെ രജനികാന്ത്; ഒഴിവാക്കി ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ

Exit mobile version