മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിൽ; ആക്ഷേപവുമായി ആർ.എസ്.എസ് മുഖവാരിക പാഞ്ചജന്യ

ന്യൂഡൽഹി: മദർ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആർ.എസ്. എസ് മുഖവാരിക പാഞ്ചജന്യ. കുരിശേറ്റൽ, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദർ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പാഞ്ചജന്യ ആക്ഷേപങ്ങൾ ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്ട്രേഷൻ പുതുക്കുന്നത് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് മുഖവാരികയിൽ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

കൊച്ചിയിൽ വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് കുത്തേറ്റു

മദർ തെരേസക്ക് ഭാരത രത്നം നൽകാൻ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങൾ’ കൊണ്ടാണെന്ന് ലേഖനത്തിൽ പറയുന്നു. മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും പാഞ്ചജന്യത്തിലെ ലേഖനത്തിൽ പറയുന്നു.

Exit mobile version