ഗവര്‍ണര്‍ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തി; ഗ്രൃഹനാഥന് 14,000 രൂപയുടെ ബില്ല്! ഇതറിഞ്ഞിരുന്നുവെങ്കില്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ബുധ്‌റാം

ഭോപ്പാല്‍: ഗവര്‍ണറുടെ ഭവന സന്ദര്‍ശനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബുധ്‌റാം ആധിവാസി. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി പണിത വീടിന്റെ ഗൃഹപ്രവേശന ദിനത്തിലാണ് ഉച്ചഭക്ഷണം കഴിക്കാനായി ഗവര്‍ണര്‍ മങ്കുഭായ് സി പട്ടേല്‍ ബുധ്‌റാമിന്റെ വീട്ടിലെത്തിയത്.

‘വെള്ളം കണ്ടാല്‍ എടുത്ത് ചാടും, എത്ര ആഴമുള്ള പുഴയിലേയ്ക്കും കായലിലേയ്ക്കും കുളത്തിലേയ്ക്കും’ വയസ് 85 പിന്നിട്ടിട്ടും പാപ്പാ മുത്തശ്ശി ഉഷാറാണ്

ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധ്‌റാമിന്റെ വീട്ടില്‍ 14,000രൂപ വിലയുള്ള പുതിയ ഫാന്‍സി ഗേറ്റും ഫാനുകളും അധികൃതര്‍ ഘടിപ്പിച്ചതാണ് ബുധ്‌റാമിന് തിരിച്ചടിയായത്. ഗവര്‍ണര്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അതിന് ഇത്രയും പണം ചിലവ് വരുമെന്നോ പണം മുടക്കേണ്ടത് താനാണെന്നോ അവര്‍ പറഞ്ഞിരുന്നില്ല.

എങ്കില്‍ താന്‍ സമ്മതിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ഓഗസ്റ്റില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിര്‍മിച്ച ബുധ്‌റാമിന്റെ വീടിന്റെ താക്കോല്‍ കൈമാറിയത് ഗവര്‍ണര്‍ മങ്കുഭായ് സി പട്ടേലായിരുന്നു.

Exit mobile version