‘വെള്ളം കണ്ടാല്‍ എടുത്ത് ചാടും, എത്ര ആഴമുള്ള പുഴയിലേയ്ക്കും കായലിലേയ്ക്കും കുളത്തിലേയ്ക്കും’ വയസ് 85 പിന്നിട്ടിട്ടും പാപ്പാ മുത്തശ്ശി ഉഷാറാണ്

Grandmother Pappa | Bignewslive

ചെന്നൈ: എത്ര ആഴമുള്ള പുഴയിലേയ്ക്കും കായലിലേയ്ക്കും കുളത്തിലേയ്ക്കും ചാടുന്ന പാപ്പാ മുത്തശ്ശിയാണ് ഇപ്പോള്‍ താരം. വയസ് 85 എന്നതിനെ വെറും അക്കങ്ങളാക്കിയാണ് പാപ്പാ മുത്തശ്ശി വെള്ളം കണ്ടാല്‍ എടുത്ത് ചാടുന്നത്. ഇരുപതോളം പേരാണ് ഇപ്പോള്‍ അവരുടെ ശിക്ഷണത്തില്‍ നീന്തല്‍പഠിക്കുന്നത്. തമിഴ്‌നാട്ടിലെ നാമക്കല്‍ രാസിപുരത്തെ വെണ്ണന്തൂര്‍ സ്വദേശിയാണ് പാപ്പാ.

പാമ്പ് കടിച്ചത് മൂന്നു തവണ, ഇപ്പോള്‍ ആരോഗ്യനില തൃപ്തികരം; സല്‍മാന്‍ ഖാന്‍ പറയുന്നു

കൂലിപ്പണി ചെയ്താണ് പാപ്പയുടെ ഉപജീവനം നടത്തുന്നത്. അഞ്ചാംവയസ്സില്‍ അച്ഛനില്‍നിന്നാണ് നീന്തല്‍പഠിക്കുന്നത്. മറ്റുള്ളവര്‍ക്ക് നീന്തല്‍ പഠിപ്പിക്കണമെന്ന് ഉപദേശിച്ചതും അച്ഛന്‍ തന്നെ. അത് ഇന്നും പാലിച്ചുവരികയാണ് പാപ്പാ. എത്ര ആഴമുള്ള പുഴയിലേക്കും കായലിലേക്കും കുളത്തിലേക്കും എടുത്തുചാടാന്‍ ഇന്നും ധൈര്യമുണ്ടെന്ന് പാപ്പാ പറയുന്നു. നീന്തല്‍ ഹോബിയായി തുടങ്ങിയതാണ്.

പിന്നീടത് ശീലമായി മാറുകയായിരുന്നു. ആദ്യം മകനെയും മകളെയും നീന്തല്‍ പഠിപ്പിച്ചു. പിന്നീട് കൊച്ചുമക്കളെയും. പതുക്കെ കുടുംബത്തിലെ എല്ലാവരും നീന്തല്‍ പഠിക്കാന്‍ പാപ്പായുടെ അടുത്തെത്തി. ഇത് കണ്ടപ്പോള്‍ ഗ്രാമവാസികള്‍ക്കും നീന്തലിനോട് താത്പര്യമേറി. ‘നീന്തല്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ആരു ചോദിച്ചാലും പഠിപ്പിക്കാന്‍ പറ്റില്ല എന്നു പറയാനാവില്ല. ആഗ്രഹവുമായി എത്തുന്ന ആരെയും ഞാന്‍ പഠിപ്പിക്കും. ഇപ്പോള്‍ അഞ്ചുമുതല്‍ 40 വയസ്സുവരെയുള്ളവരെ നീന്തല്‍പഠിപ്പിക്കുന്നുണ്ട് – പാപ്പാ പറഞ്ഞു.

Exit mobile version