മകന് വേണ്ടി പാഴ്‌വസ്തുക്കള്‍ കൊണ്ട് കുഞ്ഞന്‍ ജീപ്പ് നിര്‍മ്മിച്ചു; ദത്താത്രോ ലോഹറിന് ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

Anand Mahindra | Bignewslive

മുംബൈ: പാഴ്വസ്തുക്കള്‍കൊണ്ട് തന്റെ മകന് വേണ്ടി കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിക്ക് ബൊലറോ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ദത്താത്രേ ലോഹറിനാണ് ആനന്ദ് മഹീന്ദ്ര ബൊലറോ വാഗ്ദാനം ചെയ്തിരിക്കുന്നത്.ക്വിക്കര്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യുന്ന ജീപ്പിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഒരു യൂ ട്യൂബര്‍ പങ്കുവെച്ചിരുന്നു.

സ്ത്രീകളെ കുറിച്ച് പലയിടത്തും മോശമായി സംസാരിക്കാന്‍ കാരണം എന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സ്ത്രീകളാണ്; ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു

ഇത് ശ്രദ്ധയില്‍പ്പെട്ട ആനന്ദ് മഹീന്ദ്ര വാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇടതുവശത്താണ് വാഹനത്തിന്റെ സ്റ്റിയറിംഗ് ഘടിപ്പിച്ചിരിക്കുന്നത്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലായി നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറിയ വാഹനമാണിത്. ചെറിയ ടയറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

പഴയ കാറുകളുടേയും മറ്റും അവശിഷ്ടങ്ങളാണ് വാഹന നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. 60,000 രൂപയാണ് കുഞ്ഞന്‍ ജീപ്പിന്റെ നിര്‍മാണ ചെലവ്. വാഹന നിര്‍മാണ മേഖലയില്‍ പ്രചോദനമായേക്കാവുന്ന മികച്ച സൃഷ്ടി തനിക്ക് തന്നാല്‍ ‘ബൊലേറോ’ പകരം തരാമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ഓഫര്‍. വാഹനം മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version