പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം; രാജ്യവ്യാപകമായി നാളെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നാളെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

അതേ സമയം, ബാങ്കുകളുടെ ലയനനീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രശ്‌നമായ കിട്ടാക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമാണ് ഈ ലയനനീക്കമെന്നാണ് ബാങ്ക് യൂണിയനുകള്‍ ആരോപിക്കുന്നത്.

Exit mobile version