മുഖ്യമന്ത്രിയ്ക്ക് നന്ദി! കുട്ടികളോടൊപ്പം ഹെലികോപ്റ്റര്‍ യാത്ര നടത്തി ചരണ്‍ജിത് ചന്നി

അമൃത്സര്‍: ഹെലികോപ്റ്ററില്‍ പറക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടികളോടൊപ്പം
ചുറ്റിക്കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി.

മൊറിന്‍ഡയിലെ കുട്ടികള്‍ക്കൊപ്പമുള്ള ഹെലികോപ്റ്റര്‍ യാത്രയുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. തങ്ങള്‍ക്ക് ഒത്തിരി സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.

”ജനങ്ങളുടെ സര്‍ക്കാര്‍… മൊറിന്‍ഡയിലെ കുട്ടികളുമായി ഹെലികോപ്റ്റര്‍ റൈഡ് പങ്കിടുന്നതില്‍ സന്തോഷമുണ്ട്. എല്ലാ മേഖലകളിലും തുല്യ അവസരങ്ങള്‍ നല്‍കി അവര്‍ക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാനാണ് എന്റെ ശ്രമം,” ആകാശയാത്രയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

വീണ്ടും ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിക്കും. കൂടുതല്‍ കുട്ടികള്‍ക്ക് പറക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ക്ക് ഇത് പുതിയ അനുഭവമായിരുന്നു. അവരുടെ ആഹ്ളാദം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്’ ചന്നി കൂട്ടിച്ചേര്‍ത്തു.

Exit mobile version