ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു : എണ്ണച്ചോര്‍ച്ച

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ചില്‍ ഭീമന്‍ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയുണ്ടായ കൂട്ടിയിടിയില്‍ നേരിയ തോതില്‍ എണ്ണച്ചോര്‍ച്ചയുണ്ടായതായാണ് വിവരം.

ചരക്ക് കപ്പലുകളായ എംവീസ് ഏവിയേറ്റര്‍, അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ അറിയിച്ചു. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മലനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.

Exit mobile version