‘നമ്മെ കാക്കും 48’ റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് 2 ദിനം ഇനി സൗജന്യ ചികിത്സ; മനുഷ്യ ജീവന്‍ കാക്കാന്‍ സ്റ്റാലിന്റെ പുതിയ പദ്ധതി, കൈയ്യടി

accident victims | Bignewslive

റോഡപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി തമിഴ്‌നാട് സര്‍ക്കാര്‍. 48 മണിക്കൂര്‍ ആണ് പരിക്കേറ്റയാള്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സ. അപകടം പറ്റിയ വ്യക്തിയ്ക്ക് രണ്ട് ദിവസം സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ചികില്‍സ ഉറപ്പാക്കും.

‘നമ്മെ കാക്കും 48’ എന്നാണ് ഈ ആശയത്തിന് സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. അപകടത്തില്‍പ്പെടുന്ന ഏതൊരാള്‍ക്കും ഈ സഹായം ലഭിക്കും. അത് തമിഴ്‌നാട്ടിന് പുറത്തുള്ള വ്യക്തിയാണെങ്കിലും ലഭിച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരുലക്ഷം രൂപയുടെ ചികില്‍സാ സഹായമാണ് ഇത്തരത്തില്‍ ഗുരുതര അപകടം പറ്റിയെത്തുന്ന ഓരോ മനുഷ്യര്‍ക്കും നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ അടക്കം 609 ആശുപത്രികളില്‍ ഈ പദ്ധതിയുടെ സഹായം ലഭിക്കും. 50 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നത്. ഇതിനൊപ്പം റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കാന്‍ പോലീസ്, സന്നദ്ധ സംഘടനകള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.

Exit mobile version