രാജസ്ഥാനില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു; പുനസംഘടന നാളെ

രാജ്‌കോട്ട്: രാജസ്ഥാന്‍ മന്ത്രി സഭയില്‍ പുനസംഘടന. എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തില്‍ കൈക്കൊള്ളും.

ഇന്ന് വൈകീട്ട് 7 മണിക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റ് പോരിനെ തുടര്‍ന്നു നീണ്ടു പോയ മന്ത്രിസഭ പുനസംഘടനയാണ് രാജസ്ഥാനില്‍ നാളെ നടക്കാന്‍ പോകുന്നത്. വൈകീട്ട് നാല് മണിക്ക് ഗവര്‍ണര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഗോവിന്ദ് സിങ് ദോതസ്ര,ഹരീഷ് ചൗദരി,ഡോ. രഘു ശര്‍മ എന്നീ മൂന്ന് മന്ത്രിമാര്‍ പദവി ഒഴിയാന്‍ താല്‍പര്യം അറിയിച്ച് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. സച്ചിന്‍ പൈലറ്റുമായി അടുപ്പമുള്ളവര്‍ മന്ത്രി സഭയില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

മന്ത്രി സഭ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ പാര്‍ട്ടി നേതൃത്വവുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാരുടെ എണ്ണം നിലവിലുള്ള 21 ല്‍ നിന്നും വര്‍ധിച്ചേക്കുമെന്നും സൂചനയുണ്ട്.

Exit mobile version