അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കാനിറങ്ങി പഞ്ചാബ് മുഖ്യമന്ത്രി: കൈയ്യടിച്ച് സോഷ്യല്‍ലോകം

ചണ്ഡീഗഢ്: ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ചരണ്‍ ജിത്ത് ചന്നി വീട്ടിലേക്ക് മടങ്ങുന്നത് വഴിയായിരുന്നു ഓടയില്‍ വീണ പശുവിനെ രക്ഷിക്കാന്‍ ഇറങ്ങിയത്.

പശുവിനെ പുറത്തേക്കെടുക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ കയറില്‍ കെട്ടി പശുവിനെ പുറത്തേക്കെടുക്കുമ്പോള്‍ ചന്നി ടോര്‍ച്ചടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

Exit mobile version