അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

രാമക്ഷേത്രം പണിയുമെന്ന് ഉറപ്പു തരുന്ന പാര്‍ട്ടിക്ക് മാത്രമേ വോട്ടു ചെയ്യൂവെന്നാണ് ജനങ്ങള്‍ പറയുന്നത്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റൊരു പാര്‍ട്ടിക്കും രാമക്ഷത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലനോവില്‍ യുവ കുംഭ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

രാമക്ഷേത്രം പണിയുമെന്ന് ഉറപ്പു തരുന്ന പാര്‍ട്ടിക്ക് മാത്രമേ വോട്ടു ചെയ്യൂവെന്നാണ് ജനങ്ങള്‍ പറയുന്നത്. അതെപ്പോള്‍ സംഭവിച്ചാലും ബിജെപിയ്ക്ക് മാത്രമേ അത് സാധിക്കൂ, മറ്റാര്‍ക്കും അതിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version