പെരുമഴ : തമിഴ്‌നാട്ടില്‍ അഞ്ച് മരണം, മുന്നൂറോളം വീടുകള്‍ തകര്‍ന്നു

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിക്കുകയും മുന്നൂറോളം വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ്‌ തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നത്. മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.

തഞ്ചാവൂര്‍, കൂടല്ലൂര്‍ ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാദൗത്യം തുടരുകയാണ്. എന്‍ഡിആര്‍എഫിന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version