കരുണാനിധിയ്ക്കും മറീനാ ബീച്ചില്‍ സ്മാരകം: 2.21 ഏക്കറില്‍ ഉദയസൂര്യന്റെയും പേനയുടെയും മാതൃകയില്‍

ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും ഡിഎംകെഅധ്യക്ഷനുമായിരുന്ന കരുണാനിധിയ്ക്കും മറീന ബീച്ചില്‍ സ്മാരകം നിര്‍മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. വലിയ നിയമപോരാട്ടത്തിലൂടെയാണ് മറീന കടല്‍ക്കരയില്‍ കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്.

കരുണാനിധിയുടെ മൃതദേഹം മറീനയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് എഐഎഡിഎംകെ പറഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റാലിന്‍ അവിടെ നേരിട്ടെത്തി പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്റ്റാലിന്‍ കോടതിയെ സമീപിച്ചു. അര്‍ധരാത്രി കോടതി ചേരുകയും പുലര്‍ച്ചെ, ഡിഎംകെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു.

2018 ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്. അണ്ണാ ദുരെ, എംജിആര്‍, ജയലളിത എന്നിവരുടെയും സ്മാരകം മറീന ബീച്ചിലാണ്.


2.21 ഏക്കറില്‍ 39 കോടി രൂപ ചെലവിലാണ് കരുണാനിധി സ്മാരകം ഒരുങ്ങുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ സ്മാരകത്തിന്റെ മാതൃകയും പ്രകാശനം ചെയ്തു. ഉദയസൂര്യനും മുന്‍ഭാഗത്ത് പേനയുടെ ആകൃതിയിലുള്ള കൂറ്റന്‍ തൂണിന്റെയും മാതൃകയിലാണ്
കരുണാനിധി സ്മാരകം.

2018 ഓഗസ്റ്റ് ഏഴിന് അന്തരിച്ച കരുണാനിധിയെ മറീന ബീച്ചിലാണ് സംസ്‌കരിച്ചത്. നിലവില്‍ ഒരു താല്‍കാലിക സ്മാരകം മാത്രമാണ് കരുണാനിധിക്കായി മറീനയില്‍ ഉള്ളത്. അണ്ണാ സ്മാരകത്തിന് ഉള്ളിലൂടെയാണ് അവിടേക്കുള്ള പ്രവേശനവും. രണ്ടാള്‍ ഉയരത്തില്‍ കരുണാനിധിയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.

Exit mobile version