ഭാര്യയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് ബന്ധുവിനെ കുത്തി കൊലപ്പെടുത്തി

. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി; ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അനില്‍ ചൗധരി(38)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവ ദിവസം വികാസിനെ ചൗതരി തന്റെ വീട്ടില്‍ വിളിച്ചു വരുത്തി. ഇരുവരുടെയും ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ശേഷം രോക്ഷം പൂണ്ട ചൗധരി തന്റെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭാര്യ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വികാസിന്റെ മൃതദേഹം ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version