ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത തന്നെ : കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടി

മുംബൈ : ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് തുടരും. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിന്‍മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

1980 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. 2018 ഡിസംബറില്‍ ഉര്‍ജിത് പട്ടേല്‍ രാജ് വെച്ചതിനെത്തുടര്‍ന്നാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചത്. നേരത്തേ ധനകാര്യമന്ത്രാലയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി ആയിരുന്നു അദ്ദേഹം.

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Exit mobile version