ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം;സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

ഭോപ്പാൽ: ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ് രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം.സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് ബജ്രംഗ് ദൾ പ്രവർത്തകർ മഷിയൊഴിക്കുകയും ചെയ്തു.’ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റിലാണ് ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്രംഗ് ദൾ പ്രവർത്തകർ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

ബോബി ഡിയോൾ അഭിനയിക്കുന്ന ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബജ് രംഗ്ദൾ പ്രവർത്തകരുടെആക്രമണം.ഭോപ്പാലിലെ അരേര ഹിൽസിലെ ഓൾഡ് ജയിൽ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.

സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യിൽ കിട്ടുമെന്ന് ആക്രോശിച്ചായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമം നടത്തിയത്.ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം.

Exit mobile version