‘തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം’: വില വര്‍ധനവിന് അനുസരിച്ച് ജനങ്ങള്‍ നീങ്ങണം; പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് കോഴിക്കോട് സ്വദേശി

കോഴിക്കോട്: പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് കോഴിക്കോട് സ്വദേശി.
മലയാളികളുടെ വാഹന ഉപയോഗത്തെ കുറ്റപ്പെടുത്തി കൊണ്ടാണ് പെട്രോള്‍ വില വര്‍ധനവിനെ ഇയാള്‍ ന്യായീകരിക്കുന്നത്.

വില വര്‍ധനവിന് അനുസരിച്ച് ജനങ്ങള്‍ നീങ്ങണം. പെട്രോള്‍ വില കൂടുന്നതില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഇദ്ദേഹം ചോദിച്ചു. വില കൂടുന്നത് സര്‍ക്കാര്‍ കാര്യങ്ങളാണ്. കൂടുകയാണെങ്കില്‍ കൂടിക്കോട്ടേയെന്നും പെട്രോള്‍ പമ്പില്‍ എത്തിയ ബൈക്ക് യാത്രികന്‍ കൂടിയായ ഇയാള്‍ പ്രതികരിച്ചു.

”വാഹനങ്ങള്‍ അനാവശ്യമായാണ് പലരും ഉപയോഗിക്കുന്നത്. 18 വയസായ മക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങി കൊടുത്ത് മാതാപിതാക്കള്‍ പെട്രോള്‍ അടിച്ച് കൊടുക്കുകയാണ്. ഇങ്ങനെയാകുമ്പോള്‍ സാമ്പത്തികചിലവ് കൂടും. ഒരാള്‍ക്ക് ഒരു വണ്ടിയുണ്ടെങ്കില്‍ ആവശ്യത്തിന് 25 രൂപയുടെ പെട്രോളേ വരൂ.

ഒരു വീട്ടില്‍ നാലും അഞ്ചും വണ്ടികള്‍ ഉപയോഗിക്കുമ്പോഴാണ് ചിലവ് കൂടുതലാവുന്നത്. ഒരു ലിറ്റര്‍ അടിച്ചാല്‍ 80 കിലോമീറ്റര്‍ ഓടുന്ന വണ്ടികളുണ്ടല്ലോ. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം 25 രൂപയുടെ പെട്രോള്‍ അല്ലേ വരുന്നുള്ളൂ. വില വര്‍ധനവിന് അനുസരിച്ച് ജനങ്ങള്‍ നീങ്ങണം. തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം. അപ്പോള്‍ തക്കാളി എപ്പോഴും വാങ്ങേണ്ട.”

”ജനങ്ങള്‍ ചിലവ് ചുരുക്കണം. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പോകേണ്ട. രാവിലെ വണ്ടിയുടെ മുകളില്‍ കയറിയാല്‍ ചിലയാളുകള്‍ വണ്ടിയുടെ മുകളില്‍ നിന്ന് ഇറങ്ങുന്നില്ലല്ലോ. കക്കൂസില്‍ പോകാന്‍ വണ്ടി, മീന്‍ വാങ്ങാന്‍ പോകാന്‍ വണ്ടി. അടുത്ത വീട്ടിലേക്ക് പോകാന്‍ വണ്ടി, അടുത്ത വീട്ടിലെ കല്യാണത്തിന് പോകാനും വണ്ടി. ജനം വാഹനത്തിന്റെ ഉപയോഗം കുറയ്ക്കണം. വില കൂടുന്നതില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനും സാധിക്കും. തൊഴില്‍ ഇല്ലാത്ത സമയത്ത് അരി വാങ്ങിയില്ലെങ്കിലും വണ്ടികള്‍ ഓടുന്നുണ്ടല്ലോ. വില കൂടുന്നത് സര്‍ക്കാര്‍ കാര്യങ്ങളാണ്.

കൂടുകയാണെങ്കില്‍ കൂടട്ടേ. ഒരു വീട്ടിലെ എല്ലാവരും ആവശ്യമില്ലാതെ വണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. പോകേണ്ട ഒരു സ്ഥലത്തേക്ക് ഭാര്യ വേറെ പോകുന്നു. ഭര്‍ത്താവ് വേറെ പോകുന്നു. മക്കള്‍ വേറെ പോകുന്നു. ആവശ്യങ്ങള്‍ നോക്കിയും കണ്ട് കാര്യങ്ങള്‍ ചെയ്യണം.”

Exit mobile version