ഡല്‍ഹിയില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഇനി ചെലവിത്തിരി കൂടും; ഒറ്റത്തവണ പാര്‍ക്കിങിന് 6,000 മുതല്‍ 75,000 രൂപ വരെ

4, 000 രൂപയില്‍നിന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്

രാജ്യതലസ്ഥാനത്ത് ഇനി കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ കീശ കീറും. ഡല്‍ഹിയില്‍ കാറുകളുടെ ഒറ്റത്തവണ പാര്‍ക്കിംഗിനുള്ള ഫീസ് 18 മടങ്ങായി വര്‍ധിപ്പിച്ചു. ഇതോടെ കാര്‍ ഒറ്റത്തവണ പാര്‍ക്ക് ചെയ്യണമെങ്കില്‍ ആറായിരം മുതല്‍ 75,000 രൂപ വരെ മുടക്കേണ്ടിവരും. പാര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള ഡല്‍ഹി നഗരത്തിലെ മൂന്നു കോര്‍പ്പറേഷനുകളുടെ ശിപാര്‍ശ ഡല്‍ഹി ഗതാഗതമന്ത്രാലയം അംഗീകരിച്ചതോടെ അടുത്ത വര്‍ഷം മുതല്‍ പാര്‍ക്കിംഗിനു കൂടിയ നിരക്ക് നല്‍കേണ്ടിവരും.

സ്വകാര്യ കാറുകളുടേയും എസ്.യു.വികളുടേയും പാര്‍ക്കിംഗ് നിരക്ക് 6,000 നും 75,000 ഇടയില്‍ വര്‍ധിക്കും. 4, 000 രൂപയില്‍നിന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ഗതാഗത കമ്മീഷന്‍ വര്‍ഷാ ജോഷി അറിയിച്ചു. ഗതാഗത കമ്മീഷന്‍ പദവിയില്‍നിന്നും വിരമിക്കുന്ന ദിവസമാണ് വര്‍ഷാ ജോഷി പ്രധാന തീരുമാനം കൈക്കൊണ്ടത്.

Exit mobile version