രാവണന്റെ വേഷം അവിസ്മരണീയമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി വിടവാങ്ങി

ന്യൂഡല്‍ഹി: രാവണന്റെ വേഷം അവിസ്മരണീയമാക്കിയ താരം അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. 1987ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ രാമായണത്തിലാണ് അരവിന്ദ് ത്രിവേദി രാവണനായി നിറഞ്ഞാടിയത്.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാമായണത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും സിനിമകളിലും അരവിന്ദ് വേഷമിട്ടിട്ടുണ്ട്.

വിക്രമും ബേട്ടലും എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഗുജറാത്തിലെ സബര്‍കണ്ഠയില്‍നിന്ന് മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

Exit mobile version