ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് കൈകോര്‍ക്കില്ല, നിലപാട് വ്യക്തമാക്കി എഎപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി. നേരത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം തുടര്‍ന്ന സാഹചര്യത്തിലാണ് എഎപി നിലവാടുമായി എത്തുന്നത്. അതേസമയം തങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

അതേസമം രാജീവ് ഗാന്ധിയുടെ പുരസ്‌കാരം തിരികെ വാങ്ങണമെന്ന ആവശ്യത്തെ പരസ്യമായി എതിര്‍ത്ത അല്‍കാ ലാംബയോട് നിയമസഭാ അംഗത്വം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തോട് രാജിക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. മാത്രമല്ല രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരികെ വാങ്ങണമെന്നാവശ്യം യഥാര്‍ഥ പ്രമേയത്തില്‍ ഇല്ലെന്നും എഎപി വിശദീകരിച്ചിരുന്നു.

Exit mobile version