എംഎല്‍എയോട് രാജി ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി

എംഎല്‍എയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക ലംഭയുടെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എംഎല്‍എയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി.

സിഖ് കലാപത്തില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നും അദ്ദേഹത്തിന് മരണാനന്തരം നല്‍കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതിന് ആംആദ്മി പാര്‍ട്ടി എംഎല്‍എയായ ആല്‍ക ലംഭയോട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടി പ്രമേയം എതിര്‍ത്തതിന് പാര്‍ട്ടി നടപടിയെടുത്താല്‍ സ്വീകരിക്കുമെന്ന് അല്‍ക ട്വിറ്ററില്‍ കുറിച്ചിരുന്നു.

Exit mobile version