ആർഎസ്എസിനെ താലിബാനോട് ഉപമിച്ചു; ജാവേദ് അക്തറിന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: ആർഎസ്എസിനെ താലിബാനോട് ഉപമിച്ച സംഭവത്തിൽ താനെ കോടതി ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിലാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ജോയിന്റ് സിവിൽ ജഡ്ജ് അക്തിനോട് നവംബർ 12ന് കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടത്.

ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവേദ് അക്തർ ആർഎസ്എസിനെ വിമർശിച്ചത്. ‘താലിബാന്റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികൾ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നു പറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആർഎസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്‌രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്’- എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം.

ജാവേദ് അക്തറിൽ നിന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആർഎസ്എസ് പ്രവർത്തകനായ വിവേക് ചാമ്പനീകറാണ് പരാതി നൽകിയത്. ആർഎസ്എസിനെതിരെ ജാവേദ് അക്തർ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് വാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആദിത്യ മിശ്ര വാദിച്ചു.

Exit mobile version