ആരാണിയാൾ? ആരാണിദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്; യോഗിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ ആഞ്ഞടിച്ച് യുഎഇ രാജകുമാരി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്ത് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജകുമാരിയുടെ വിമർശനം.

‘ആരാണിയാൾ എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്,’ രാജകുമാരി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്‌കാരത്തിലെ സ്ത്രീകൾ എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരുക്കുന്നത്. സ്ത്രീകൾ സ്വാതന്ത്രത്തിന് അർഹരല്ലെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാർ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെയും ഹിന്ദ് അൽ ഖാസിമി രംഗത്തു വന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ഇന്ത്യൻ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.

Exit mobile version