പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സൈന്യം വധിച്ചു

ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് ഭീകരരെ സൈന്യം വധിച്ചു. അവന്തിപോറയില്‍ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മേഖലയില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കി.

അവന്തിപോറയില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

Exit mobile version