‘എന്നും മോഡി പിറന്നാൾ ആഘോഷിക്കട്ടെ’; മെഗാ വാക്‌സിനേഷന് പിന്നാലെ വാക്‌സിൻ കുറഞ്ഞതിനെ പരിഹസിച്ച് പി ചിദംബരം

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാൾ ദിനത്തിലെ മെഗാ വാക്‌സിനേഷന് പിന്നാലെ രാജ്യത്തെ വാക്സിൻ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇങ്ങനെയാണെങ്കിൽ എല്ലാ ദിവസവും പ്രധാനമന്ത്രി പിറന്നാൾ ആഘോഷിക്കട്ടെ എന്നു ചിദംബരം ട്വീറ്റ് ചെയ്തു.

മോഡിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് രാജ്യം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വാക്സിനേഷൻ നിരക്ക് കുത്തനെ കുറയുകയായിരുന്നു.

ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വാക്സിനേഷൻ കണക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുലും വിമർശനമുന്നയിച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ മാത്രം വാക്സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ വാക്സിനേഷൻ കുറഞ്ഞുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Exit mobile version