12 വയസ്സുകാരിയുടെ കവിളിൽ കടിച്ചു; അധ്യാപകൻ അറസ്റ്റിൽ

ബീഹാർ: 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രധാന അധ്യാപകൻ അറസ്റ്റിൽ. ബീഹാറിലെ പിപ്രി ബഹിയാർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യപകനെയാണ് പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയോട് അപരമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്തിരുന്നു.12 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് പ്രധാനാധ്യപകൻ അപമര്യാദയായി പെരുമാറിയത്. കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു.

ക്രൂരമായി മർദ്ദിച്ച ശേഷം നാട്ടുകാർ  പ്രധാനാധ്യപകനെ സ്‌കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാർ മർദ്ദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ ഇയാളെ പൊലീസ് വാഹനത്തിലേറ്റി കൊണ്ടുപോവുകയായിരുന്നു.

 

Exit mobile version