കാര്‍ഷിക കടം എഴുതി തള്ളും, സൗജന്യ വൈദ്യുതി; വാഗ്ദാന പെരുമഴയുമായി പ്രിയങ്ക ഗാന്ധി, യുപി പിടിക്കാന്‍ പുതിയ നീക്കം

ലഖ്നൗ: ഉത്തര്‍പ്രദേശ് ഉറപ്പിക്കാന്‍ വാഗ്ദാന പെരുമഴയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രിയങ്ക അറിയിച്ചു. കൂടാതെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും യുവാക്കള്‍ക്ക് ജോലിയും സ്ത്രീ സുരക്ഷയുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, യോഗി സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി 12000 കിലോമീറ്ററില്‍ പ്രതിജ്ഞാ യാത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സമവാക്യങ്ങളും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന്‍ അപ് 2022 നും രൂപം നല്‍കി. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് മിഷന്റെ ഭാഗമായിരിക്കും.

Exit mobile version