പഞ്ചാബിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

Punjab | Bignewslive

അമൃത്സര്‍ : സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ നിയമം നടപ്പിലാക്കാനാണ് തീരുമാനം.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹാജരാവാന്‍ കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിക്കണമെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക ക്യാംപ് നടത്തി വാക്‌സിനേഷന്‍ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പഞ്ചാബില്‍ ഇതുവരെ ആറ് ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Exit mobile version