അയോധ്യ തര്‍ക്ക ഭൂമി;നമസ്‌കാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി; സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴയും

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നമസ്‌കാരം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ലക്നൗ ഹൈക്കോടതി ബെഞ്ച് തള്ളി. അല്‍ റഹ്മാന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ബെഞ്ച് തള്ളിയത്.

സമൂഹത്തില്‍ അശാന്തി ഉണ്ടാക്കാനുള്ള ലക്ഷ്യമാണ് ഹര്‍ജിക്കാരന്റെത് എന്ന് കോടതി ചൂണ്ടിക്കാട്ടി
.കോടതിയുടെ സമയം പാഴാക്കിയതിന് അഞ്ച് ലക്ഷം രൂപ ഹര്‍ജിക്കാരന് പിഴയും കോടതി വിധിച്ചു.

Exit mobile version