ഇനിമുതല്‍ അലഹബാദ് അല്ല, പ്രയാഗ് രാജ്; പേരുമാറ്റം മന്ത്രിസഭ അംഗീകരിച്ചു

ലഖ്നൗ: അലഹബാദ് ഇനി മുതല്‍ പ്രയാഗ് രാജ് എന്നറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റി ഉത്തരവിറക്കിയത്. പേരുമാറ്റം ഇന്നുമുതല്‍ നിലവില്‍ വന്നതായി മന്ത്രിസഭ അംഗീകരിച്ചു.

ജനുവരിയില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായി അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നു മാറ്റുമെന്ന് മുമ്പപേതന്നെ നിര്‍ദ്ദേശം കൊടുത്തിരുന്നു. ഗവര്‍ണര്‍ രാംനായിക്കും അലഹബാദിന്റെ പേരുമാറ്റത്തിന് അനുമതി കൊടുത്തിരുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഇവിടെയുളള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്‌റ്റേഷനുകള്‍ക്കും ടോള്‍ബൂത്തുകള്‍ക്കും കാവി നിറം നിര്‍ബന്ധമാക്കിയിരുന്നു.

അതോടൊപ്പം സ്‌കൂള്‍ ബാഗുകളും, ബസുകളും കാവി നിറത്തിലാക്കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും കാവി നിറത്തിലുള്ള കാര്‍ഡുകള്‍ ധരിക്കണമെന്നും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കാവിയേ ധരിക്കാവൂവെന്നും ഉത്തരവിറക്കിയിരുന്നു.

Exit mobile version