പ്രായമേറിയിട്ടും ആരെയും ആശ്രയിക്കാതെ 80-കാരി; കൈകള്‍ കൊണ്ട് തിരിച്ച് ജ്യൂസ് എടുക്കുന്ന യന്ത്രം കൊണ്ട് കച്ചവടം ചെയ്ത് താരമായി മുത്തശ്ശി, വീഡിയോ

Amritsar Lady | Bignewslive

പ്രായമേറിയിട്ടും ആരെയും ആശ്രയിക്കാതെ, സ്വന്തം കാലില്‍ നിന്ന് ജീവിച്ചു കാണിച്ച് സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് 80-കാരി മുത്തശ്ശി. സ്വന്തമായി അധ്വാനിച്ചു ജീവിക്കണം അതാണ് ഈ വൈറല്‍ മുത്തശ്ശിയുടെ ആഗ്രഹം. അമൃത്സറില്‍ നിന്നുള്ള 80- കാരി മുത്തശ്ശിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുകയാണ്.

ഫുഡ് ബ്ളോഗ്ഗറായ ഗൗരവ് വാസനാണ് ഈ വീഡിയോ പുറം ലോകത്തേയ്ക്ക് എത്തിച്ചത്. റാണി ദാ ബാഗില്‍ ഉപ്പാള്‍ ന്യൂറോ ഹോസ്പ്പിറ്റലിന് എതിര്‍വശത്താണ് ഈ കട. വിവിധ തരം ജ്യൂസുകള്‍ ഇവിടെ ലഭ്യമാണ്. കൈകള്‍ കൊണ്ട് തിരിച്ച് ജ്യൂസ് എടുക്കാവുന്ന യന്ത്രം വെച്ചാണ് മുത്തശ്ശി കച്ചവടം മുന്നോട്ട് കൊണ്ടു പോവുന്നത്. കടയിലെ എല്ലാ കാര്യങ്ങളും മുത്തശ്ശി ഒറ്റയ്ക്കാണ് ചെയ്യുന്നതെന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുത്തശ്ശി ശ്രദ്ധ നേടി. മുത്തശ്ശി ഏവര്‍ക്കും പ്രചോദമാണെന്നാണ് കമന്റുകള്‍. ഇവരെ സഹായിക്കണമെന്നും കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തുള്ള ട്വീറ്റുകളും നിറയുന്നുണ്ട്. നിരവധി പേര്‍ ഇതിനോടകം ആശംസകളുമായി രംഗത്തെത്തി കഴിഞ്ഞു.

Exit mobile version