മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസം; കൂകി വിളിച്ചും പ്രകടനം, യുവാക്കളെ തേടി പോലീസും

Youngsters’ stunt | Bignewslive

മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ തേടി പോലീസ്. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായതോടെയാണ് പോലീസ് യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ളതാണെന്ന് കാര്‍. ഒരു മാരുതി സുസുക്കി എസ്-ക്രോസ് റോഡിലൂടെ വരുന്നത് കാണാം. മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഒരു യുവാവിനെ കമിഴ്ന്നു കിടക്കുന്നതായും കാറിന്റെ വിന്‍ഡ് ഷീല്‍ഡുകലില്‍ മറ്റു രണ്ടു പേര്‍ അപകടകരമായി ഇരിക്കുന്നതും കാണാം. കൂകി വിളിച്ചു കൊണ്ടുള്ള യുവാക്കളുടെ ഈ അഭ്യാസം റോഡില്‍ നിന്ന് മറ്റാരോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

മഹാരാഷ്ട്ര കല്യാണിലെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലങ്കഡ് റോഡില്‍ നിന്നാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ട്. ഈ യുവാക്കള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.

Exit mobile version