കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍; സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. ഇത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വലിയ തോതില്‍ തടയുമെന്നും ഡോ. ഗുലേറിയ പറഞ്ഞു.

ഫൈസര്‍ വാക്‌സിന്‍ ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം.

സെപ്റ്റംബറോടെ നമ്മള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കണം. ഇത് വ്യാപനത്തെ വലിയ തോതില്‍ തടയും’, ഡോ. ഗുലേറിയ എന്‍ഡി ടിവിയോട് പറഞ്ഞു.

11 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കൊപ്പം ജീവിക്കുന്നത് വയോധികര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതല്‍ 30 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വ്യാപനത്തെ വലിയ തോതില്‍ കുറയ്ക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Exit mobile version